കൊച്ചി: കേരളം ആസ്ഥാനമായ അപ്പാരൽ സ്റ്റാർട്ടപ്പ് ബ്രാൻഡായ ജിയാക്കാ ആൻഡ് അബിറ്റോ സർട്ടോറിയൽ ഫാഷൻ ലിമിറ്റഡിൽ (ജി.ആൻഡ് എ) ശ്യാമ ഡൈനാമിക് ഗ്രൂപ്പിന്റെ ഡയറക്ടർമാരായ സോനു വൈദ്യനും ഡോ. സോണി വൈദ്യനും നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. കൊല്ലം സ്വദേശിയായ ശ്രീജിത്ത് ശ്രീകുമാറാണ് ജി.ആൻഡ് എ ബ്രാൻഡ് ഒരുക്കിയത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുമില്ലാതെ മിതമായ നിരക്കിൽ ലക്ഷ്വറി അപ്പാരൽ ഉത്പന്നങ്ങൾ വിപണിയിലിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീജിത്ത് ശ്രീകുമാർ പറഞ്ഞു.
എക്സിക്യൂട്ടിവ് വസ്ത്രങ്ങൾക്കായി 'ടി ദി ബ്രാൻഡ്' കാഷ്വൽ വസ്ത്രങ്ങൾക്കായി 'ബെയർ ബ്രൗൺ' എന്നീ ബ്രാൻഡുകളിലാണ് വസ്ത്രങ്ങൾ വിപണിയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |