കൊച്ചി: കേരളമാകെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുവർഷത്തിനകം കിഴക്കമ്പലം ട്വന്റി 20 പത്തു ലക്ഷംപേരെ അംഗങ്ങളാക്കും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശവാർഡുകളിലും കമ്മിറ്റി രൂപീകരിക്കാനാണ് അംഗത്വ വിതരണ പരിപാടി ആരംഭിക്കുന്നതെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു.
സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തും കഴിയുന്ന മലയാളികൾക്ക് ഓൺലൈനിൽ അംഗത്വമെടുക്കാം. സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് 4 ന് കോലഞ്ചേരി ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. ആം ആദ്മി പാർട്ടിയുമായി ചേർന്ന് ജനക്ഷേമമുന്നണി രൂപീകരിച്ചശേഷം സംസ്ഥാനതലത്തിലേക്ക് വളരുന്നതിന്റെ ഭാഗമായാണ് പരിപാടിക്ക് തുടക്കമിടുന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |