കൊച്ചി: വിദ്യാർത്ഥികളെ ഐ.ടി മേഖലയിലേക്ക് അടുപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ജില്ലയിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. തിരഞ്ഞെടുത്ത 100 വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3ഡി ക്യാരക്ടർ മോഡലിംഗ് തുടങ്ങിയവയാണ് ക്യാമ്പിൽ പഠനവിഷയമാക്കിയത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പൊതുവിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പിന്റെ അവസാനദിവസം മന്ത്രി വി.ശിവൻകുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |