കളമശേരി:രാജഗിരി പബ്ലിക് സ്കൂളും പി.ടി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർ സ്കൂൾ സാംസ്കാരിക കലോത്സവമായ വിസ്ത 2022 ജൂലായ് 30ന് സ്കൂൾ കാമ്പസിൽ നടക്കും. ഒന്നു മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ മത്സരങ്ങളിൽ അമ്പതിൽപ്പരം സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം എസ്.എച്ച് പ്രൊവിൻസിലെ പ്രൊവിൻഷ്യൽ റവ.ഫാ ബെന്നി നൽകര നിർവഹിക്കും.
പ്രിൻസിപ്പൽ റവ.ഫാ.വർഗീസ് കാച്ചപ്പിള്ളി, പി.ടി എ പ്രെസിഡെൻഡ് ഡോ. ജിജോ പോൾ, വൈസ് പ്രസിഡന്റ് സി.എ.റീന ജോസഫ്, ട്രഷറർ ഉമ്മർ ഫറൂഖ്, വിസ്ത കൺവീനർ ടോണി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂളുകൾ - 0484-2911202, 9995399986, rajagirirps@gmail.com എന്നിവയിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |