കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ചെറുകിട വ്യാപാര മേഖലയെ തകർക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി എറണാകുളം ജില്ലാ യൂണിറ്റ് അറിയിച്ചു. പുതിയ തീരുമാനം കുത്തകകളെ സാഹായിക്കുന്നതാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഉത്പന്നങ്ങൾ നിർമ്മാണ ഘട്ടത്തിൽ തന്നെ തടയാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഇത് നടപ്പാക്കാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെ വാങ്ങിവച്ച ഉത്പന്നങ്ങളുടെ പേരിൽ വൻതുക പിഴയായി ഈടാക്കുന്നത് ഇരട്ടനീതിയാണ്. ഇത് തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വ്യാപാര സമിതി സിറ്റി യൂണിറ്റ് സെക്രട്ടറി സുൾഫിക്കർ അലി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |