ആലുവ: ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട ഫുൾ എ പ്ലസ് പുന:പരിശോധനയിലൂടെ ഹംന നേടിയപ്പോൾ കുന്നത്തേരി മീന്ത്രക്കൽ വീട്ടിൽ ഇരട്ടിമധുരം. ഇരട്ട സഹോദരിയായ ഖൗലയ്ക്കൊപ്പം ഹംനയും ഫുൾ എ പ്ലസുകാരുടെ പട്ടികയിൽ ഇടം പിടിച്ചു. മീന്ത്രക്കൽ ഷിഹാബിന്റെയും സക്കീനയുടെയും ഇരട്ടകുട്ടികളായ ഹംനയും യും ജൂൺ 22ന് പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷയിൽ വിജയിച്ചിരുന്നു.
രണ്ട് പേരും രണ്ടിടത്താണ് പ്ളസ് ടു പഠിച്ചത്. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഖൗലക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. എന്നാൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഹംനക്ക് ഇംഗ്ളീഷിന് എ പ്ലസ് നഷ്ടമായി. എന്നാൽ കഴിഞ്ഞ ദിവസം പുന:പരിശോധന ഫലം വന്നപ്പോൾ ഇംഗ്ളീഷിനും എ പ്ളസ് ലഭിച്ചു. രണ്ട് പേർക്കും സിവിൽ എൻജിനിയറാകാനാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |