കൊച്ചി: പ്രശസ്ത കഥകളി പാട്ടുകാരൻ കോട്ടക്കൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതം 30 ന് വൈകിട്ട് 6.30 ന് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. ഗായകൻ നെടുമ്പള്ളി രാംമോഹൻ കൂടെപാടും. ചെണ്ടയിൽ ഗോപികൃഷ്ണൻ തമ്പുരാനും മദ്ദളത്തിൽ കലാമണ്ഡലം വിനീതും അകമ്പടിയേകും. ബാങ്ക് ജീവനക്കാരുടെ സാംസ്കാരക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. കഥകളിയിൽ അത്ര അവഗാഹമില്ലാത്തവർക്കു പോലും കോട്ടക്കൽ മധുവിന്റെ കഥകളിപ്പാട്ട് ഇഷ്ടപ്പെടുന്നവരാണ്. മധുവിന്റെ പാട്ടു കേൾക്കാൻ വേണ്ടി മാത്രം കഥകളി കാണാൻ പോകുന്നവരും ഉണ്ട്. ബീമിന്റെ 459-ാമത് പരിപാടിയാണിത്. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |