SignIn
Kerala Kaumudi Online
Friday, 19 April 2024 3.28 PM IST

ഹാജിമാർക്ക് സ്വീകരണം

mes-nettoor
ഹജ്ജ് കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയ ഹാജിമാർക്ക് എം.ഇ.എസ് നെട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണ യോഗം നെട്ടൂർ മഹല്ല് ജമാഅത്ത് ചീഫ് ഇമാം ഷിഹാബുദ്ധീൻ അമാനി ഉദ്ഘാടനം ചെയ്യുന്നു.

നെട്ടൂർ: ഹജ്ജ് കർമ്മം നിർവഹിച്ച് നാട്ടിൽ മടങ്ങിയെത്തിയ ഹാജിമാരെ ആദരിച്ചു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗം നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഷിഹാബുദ്ദീൻ അമാനി ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ ഹിമായ ചീഫ് ഇമാം മീരാൻ സ്വലാഹി അൽ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന എം.ഇ.എസ് നേതാവ് എം.അലിയുടെ നിര്യാണത്തിൽ അനുശോചിച്ചു. പനങ്ങാട് മുസ്ലിം ജമാഅത്ത് ഇമാം താജുദ്ദീൻ തങ്ങൾ, എം.ഇ.എസ് എറണാകുളം ജില്ലാ ലീഗൽ അഡ്വൈസർ അഡ്വ.എം.എം.സലിം, കണയന്നൂർ താലൂക്ക് ജോ.സെക്രട്ടറി കെ.ബി.അബ്ദുൾ കരീം, നെട്ടൂർ യൂണിറ്റ് പ്രസിഡന്റ് പി.എ.നാസർ, സെക്രട്ടറി വി.എ.സാദിഖ്, കെ.ബി.മുഹമ്മദ്കുട്ടി, എം.എ.അബ്ദു, അഡ്വ.ടി.ബി.ഗഫൂർ, പി.എ.സൈനുദ്ധീൻ, എൻ.കെ.അബ്ദുൾ മജീദ്, അബ്ദുൾ റഷീദ് പാപ്പന, ഡോ. മൊയ്നുദ്ദീൻ, പി.എ.ബഷീർ, എം.കെ.മുബാറക് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MES NETTOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.