SignIn
Kerala Kaumudi Online
Thursday, 25 April 2024 5.48 PM IST

രാമസിംഹ ബലിദാന ദിനാചരണം

1

പള്ളുരുത്തി: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ രാമസിംഹ ബലി ദാനദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം നടന്ന ജനജാഗ്രതാ സദസിൽ ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സംഘടനാ സെക്രട്ടറി പി.വി. ജയകുമാർ സ്വാഗതം പറഞ്ഞു. കൊച്ചി താലൂക്ക് ചെയർമാൻ ടി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച പരിപാടി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടന്നുവരുന്ന ഭീകരവാദത്തിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം ഭീകരവാദികൾക്ക് കീഴടങ്ങില്ല എന്ന സന്ദേശവും നൽകി. പി.പി.മനോജ്, കെ.രാമകൃഷ്ണൻ, ഭഗവത് സിംഗ്, രാഗിണി തുളസിദാസ്, വേണുഗോപാൽ പൈ തുടങ്ങിയവർ പ്രസംഗിച്ചു. ചെല്ലാനം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എസ്.നവീൻ കുമാർ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAMAHAMSA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.