കൊച്ചി: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ ) അഖിലേന്ത്യ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ സാമ്പിൾ സർവേ നടത്തുന്നു. വിവിധ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള രാജ്യ വ്യാപക ഗാർഹിക സർവേകളിലൂടെയാണ് പ്രധാനമായും വിവരങ്ങൾ ശേഖരിക്കുന്നത്. സാമൂഹിക സാമ്പത്തിക സർവേയുടെ 79-ാം റൗണ്ട് കളമശേരിലും ഇടവനക്കാടും നടക്കും. തൊഴിൽ, തൊഴിലില്ലായ്മ എന്നിവ അളക്കുന്നതിനുള്ള പ്രധാന ലക്ഷ്യത്തോടെയാണ് ആനുകാലിക ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ് ) നടത്തുന്നത്. എറണാകുളം ജില്ലയിൽ ആഗസ്റ്റ് മാസത്തിൽ കുഴുപള്ളി വാർഡ് 8, ഇലഞ്ഞി വാർഡ് 10, അങ്കമാലി, കൊച്ചി മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിൽ സർവേ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |