വൈപ്പിൻ: ഡിമെൻഷ്യ ബോധവത്കരണം നടത്തുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ക്ലാസ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു.
ഡിമെൻഷ്യ ബാധിതരുടെ സാമൂഹികവും ആരോഗ്യപരവുമായ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത് കീഴിൽ വരുന്ന ഹയർ സെക്കൻഡറി, ഹൈസ്കൂൾ അദ്ധ്യാപകർക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ബോധി കമ്മ്യൂണിറ്റി മൊബിലിസിർ അനില ജെയിൻ, ബോധി പ്രൊജകട് മാനേജർ പ്രസാദ് എം.ഗോപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |