തൃപ്പൂണിത്തുറ: ആർ.എൽ.വി കോളേജിൽ സമഭാവന കലാമേള നാളെ തുടങ്ങും. രാവിലെ 9ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി. 8ന് ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം.14ന് വൈകിട്ട് 6.30ന് കോട്ടക്കൽ മധുവിന്റെ കഥകളിപ്പദക്കച്ചേരി. 8ന് നവ്യാനായരുടെ ഭരതനാട്യം. 15ന് രാവിലെ ദേശീയപതാക ഉയർത്തും. 3ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. വൈകിട്ട് 7 ന് ലക്ഷ്മീമേനോന്റെ കുച്ചിപ്പുടി, 8ന് കഥകളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |