SignIn
Kerala Kaumudi Online
Thursday, 25 April 2024 3.44 AM IST

ക്രെഡായ് കേരള സമ്മേളനം

joshi

കൊച്ചി: സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും കേരളം കുറയ്ക്കണമെന്ന് കേന്ദ്ര ഹൗസിംഗ്, നഗരകാര്യ സെക്രട്ടറി മനോജ് ജോഷി ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ ഫീസ് ഒരു ശതമാനമായി കുറയ്ക്കണം. വരുമാനനഷ്ടം പ്രോപ്പർട്ടി നികുതി ഉൾപ്പെടെയുള്ളവയിൽ വർദ്ധനവ് വരുത്തി നികത്താം. ക്രെഡായ് കേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന രജിസ്‌ട്രേഷൻ ഫീസ് മൂലം പലരും ഇടപാടുകളിൽ കൃത്രിമത്വം കാണിക്കുന്നുണ്ട്. നിർമ്മാണ ചെലവ് കൂടുതലായതിനാൽ കേരളം സാങ്കേതികാധിഷ്ഠിത രീതികളിലേക്ക് മാറണമെന്നും മനോജ് ജോഷി ആവശ്യപ്പെട്ടു. ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, സമ്മേളന ചെയർമാൻ എം.വി. ആന്റണി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CREDAI KERALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.