കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്ത ബി.പി.സി.എൽ തൊഴിലാളികളുടെ എട്ട് ദിവസത്തെ ശമ്പളം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഗോശ്രീ റോഡിലെ പമ്പിന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ നേത്രത്വത്തിൽ നടത്തിയ ധർണയിൽ ഐ.എൻ.ടി.യു.സി ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ ടോമി മാത്യു, ചാൾസ് ജോർജ്, കെ.എ. അലി അക്ബർ, കെ.എം. അഷറഫ്, എം. ഇബ്രാഹിംകുട്ടി, പി.എം. ഹാരിസ്, സൈമൺ ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |