കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് 202ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള തീയതി 31വരെ നീട്ടി. വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (ദൃശ്യമാദ്ധ്യമം, അച്ചടി മാദ്ധ്യമം), കല, സാഹിത്യം, കായികം (വനിത,പുരുഷൻ), ഫോട്ടോഗ്രാഫി, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ ഓരോ വ്യക്തികൾക്ക് അവാർഡ് നൽകും. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ ക്ലബ്ബുകളിൽ നിന്ന് അവാർഡിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് www.ksywb.kerala.gov.in, 0484 2428071.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |