SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 AM IST

മുടങ്ങിയ ഉത്സവബത്ത ഇനിയില്ല.. ഓണത്തിന് മുമ്പായി ഉത്സവബത്ത നൽകും

uthsavabatha

കൊച്ചി: ഒരുവിഭാഗം ലോട്ടറിത്തൊഴിലാളികളുടെ കഴിഞ്ഞ വർഷം മുടങ്ങിയ ഉത്സവബത്ത ഇനി ലഭിക്കില്ല. ഇവർക്ക് കുടിശികയുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. 2021 ജൂലായ് 31ന് ഒരു വർഷം പൂർത്തിയാക്കിയ സജീവ അംഗങ്ങൾക്കും 31വരെ കുടിശിക തീർത്ത് അംഗത്വം പുതുക്കിയ അംഗങ്ങൾക്കും ഏപ്രിൽ ഒന്നിനു മമ്പ് പെൻഷന് യോഗ്യത നേടിയവർക്കുമാണ് ഉത്സവബത്തയ്ക്ക് അർഹത.

ഈ വർഷം 40000 ആളുകൾക്ക് മാത്രമേ 6000 രൂപ വീതം ഉത്സവ ബത്ത ലഭിക്കൂ. ആദ്യഘട്ടത്തിൽ അഡ്വാൻസ് തുക ലഭിച്ചവരിൽ 5616 പേർ രണ്ടാംഘട്ടത്തിൽ പുറത്താകുകയായിരുന്നു. അമ്പത്തയ്യായിരത്തോളം പേർക്കാണ് കഴിഞ്ഞ വർഷം ഉത്സവബത്ത നൽകിയത്.

ഓണത്തോടനുബന്ധിച്ചുള്ള ഉത്സവബത്ത കഴിഞ്ഞ വർഷം രണ്ടു ഗഡുക്കളായാണ് വിതരണം ചെയ്തത്. കുടിശിക ഇല്ലാത്ത ലോട്ടറി ക്ഷേമനിധി അംഗങ്ങൾക്കാണ് ഉത്സവ ബത്ത നൽകുന്നത്. കുടിശിക നിവാരണത്തിനായി ഓണത്തിന് മുമ്പായി ജൂലായ് മാസത്തിൽ കുടിശിക തീർക്കാനായി അദാലത്ത് നടത്തും. ഇതൊന്നും ഇത്തവണ നടത്തിയിട്ടില്ല. ഓണത്തിന് മുമ്പായി എല്ലാവർക്കും ഉത്സവ ബത്ത വിതരണം നടക്കും. ഇതിന്റെ എല്ലാ ഫയലുകളും സർക്കാരിലേക്ക് പോയിട്ടുണ്ടെന്ന് ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ഉത്സവബത്ത 500 രൂപ വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. കുടിശിക അദാലത്തും ഉടൻ തന്നെ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.