കൊച്ചി: ഈജിപ്ഷ്യൻ ഭക്ഷ്യവിഭമേള ഇടപ്പള്ളി മാരിയറ്റിന്റെ കൊച്ചി കിച്ചണിൽ ആരംഭിച്ചു. 28 വരെ വൈകിട്ട് ഏഴു മുതൽ 11വരെ ഡിന്നർ ബുഫേയിൽ ഈജിപ്ഷ്യൻ വിഭവങ്ങൾ ലഭിക്കും.
നൈൽ റിറ്റ്സ് കാൾട്ടൺ കെയ്റോയിലെ ഷെഫുകളായ ഷെഫ് മുഹമ്മദ് മൗനീർ യൂസഫ് സലാമ, ഷെഫ് മുഹമ്മദ് അത്ത ഷൗക്രി ഹുസൈൻ എന്നിവരാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. ചിക്കൻ കബ്സ, വെർമിസെല്ലി റൈസ്, പൊട്ടറ്റോ ഹറ, കോഫ്ത, ഷിഷ് താവൂക്ക്, ബക്ലവ ചീസ് കേക്ക് തുടങ്ങിയ വിഭവങ്ങൾ ലഭിക്കും. രുചികരമായ ബുഫെയാണ് ഒരുക്കുകയെന്ന് മാരിയറ്റ് ജനറൽ മാനേജർ ശുഭാങ്കർ ബോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |