കൊച്ചി: കൊച്ചി കപ്പൽശാലയിൽ കരാർ തൊഴിലാളികളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പുതിയ സ്ഥലം ഒരുക്കി. പഞ്ചിംഗിനായി പ്രത്യേക കവാടവും സ്ഥാപിച്ചു. വർഷങ്ങളായി കരാർ തൊഴിലാളികൾ സന്നിധി ഗേറ്റ് (ഓൾഡ് തേവര റോഡ്) വഴിയാണ് കപ്പൽശാലയിലേക്ക് പ്രവേശിച്ചിരുന്നത്. ഓൾഡ് തേവര റോഡിലാണ് (മാധവൻ നായർ റോഡ്) ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇത് ഗതാഗതകുരുക്കിനും വഴിതെളിച്ചു. ഇതോടെയാണ് അറ്റ്ലാന്റിസ് ഗേറ്റിന് സമീപത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ പാർക്കിംഗ് ഏരിയയും അതിന് അഭിമുഖമായി പ്രവേശന കവാടവും നിർമ്മിച്ചത്. ഉദ്ഘാടനം മേയർ എം.അനിൽകുമാർ നിർവഹിച്ചു. മധു എസ്. നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, എസ്. ശശികല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |