കൊച്ചി: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തുതലത്തിൽ കേന്ദ്ര സർക്കാർ ഓഫീസു കൾക്ക് മുമ്പിൽ ധർണ നടത്തി. വെട്ടിക്കുറച്ച സംസ്ഥാന ലേബർ ബഡ്ജറ്റ് ആറുകോടിയിൽ നിന്ന് 10 കോടിയാക്കുക, തൊഴിൽ ഇനം വെട്ടിക്കുറച്ചത് പിൻവലിക്കുക, ഇൻഷ്വറൻസും പി.എഫും ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. ജില്ലാതല ഉദ്ഘാടനം നെല്ലിമോളം പോസ്റ്റ് ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നിർവഹിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി. പി.പി. അവറാച്ചൻ, വി.ഇ. റഹിം, ഡേവിഡ് തോപ്പിലാൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |