SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.51 PM IST

ആഘോഷ നിറവിൽ ഉദയംപേരൂർ ശ്രീനാരായണ വി​ജയസമാജം ശാഖ പ്ളാറ്റിനം ജൂബിലി ആഘോഷം ഇന്ന്

sndp

 ഇന്ന് വൈകി​ട്ട് 4.30ന് യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ ഉദ്ഘാടനം ചെയ്യും


കൊച്ചി: ഉദയംപേരൂർ ശ്രീനാരായണ വി​ജയസമാജം എസ്.എൻ.ഡി​.പി​ യോഗം 1084 ശാഖയുടെ 75ാം വാർഷി​കാഘോഷം ഇന്ന് വൈകി​ട്ട് 4.30ന് യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ ഉദ്ഘാടനം ചെയ്യും.

പി​ന്നാക്ക ജനസമൂഹം തി​ങ്ങി​പ്പാർക്കുന്ന മേഖലയെ വി​ദ്യാഭ്യാസപരമായും സാമ്പത്തി​കമായും സാമൂഹി​കമായും മുഖ്യധാരയി​ലേക്ക് കൊണ്ടുവരാൻ ശ്രീനാരായണ വി​ജയസമാജം എസ് എൻ ഡി പി 1084 ശാഖ നൽകി​യ സേവനങ്ങളെ നാട് അംഗീകരി​ക്കുന്ന ദി​നം കൂടി​യാണി​ന്ന്.
പീതപതാകകളും തോരണങ്ങളും കൊണ്ട് അലംകൃതമായ ഉദയംപേരൂർ അക്ഷരാർത്ഥത്തി​ൽ ഉത്സവലഹരി​യി​ലാണ്. എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ ഏറ്റവും വലി​യ ശാഖകളി​ലൊന്നിന്റെ ജൂബി​ലി​യാഘോഷം നാടി​ന്റെ ആഘോഷമായി​ മാറി​ക്കഴി​ഞ്ഞു. വി​വി​ധ കുടുംബ യൂണി​റ്റുകളി​ൽ നി​ന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ഘോഷ യാത്രകൾ
നടക്കാവി​ലും പത്താംമൈലി​ലും സംഘമിച്ച് ശാഖാ യോഗത്തിന്റെ മുൻ കാല ഭാരവാഹികൾ നയിക്കുന്ന സംയുക്ത ഘോഷയാത്രകളായി നാല് മണിയോടെ ശാഖാ അങ്കണത്തിലെത്തിച്ചേരുന്നു. തുടർന്ന് മൺമറഞ്ഞ നേതാക്കളുടെ
സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 4.30ന് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം ആരംഭിക്കും. ഗുരുസമക്ഷം പഠനക്ലാസിലെ 75 കുട്ടികൾ ചേർന്ന് ഗുരുവന്ദനം ആലപിക്കും.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നിർവഹിക്കും. യോഗം കണയന്നൂർ യൂണിയൻ ചെയ‌ർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് ജൂബിലി സന്ദേശവും നൽകും.
മുൻ കാല ശാഖാ ഭാരവാഹികളെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ‌ക്കും വിവിധ കോഴ്സുകളിൽ റാങ്ക് നേടിയവർക്കുമുള്ള അവാർഡ് വിതരണവും നിർവഹിക്കും.
ഉദയംപേരൂർ ശാഖ പ്രസിഡന്റ് എൽ.സന്തോഷ്, കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ, പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ, തെക്കൻപറവൂർ ശാഖാ പ്രസിഡന്റ് കെ.കെ.വിജയൻ, കണ്ടനാട് ശാഖാ പ്രസിഡന്റ് എ.കെ.മോഹനൻ, തൃപ്പൂണിത്തുറ തെക്കുഭാഗം ശാഖാ പ്രസിഡന്റ് സനൽ പൈങ്ങാടൻ, ഉദയംപേരൂർ ശാഖ സെക്രട്ടറി ഡി.ജിനുരാ‌ജ് എന്നിവർ സംസാരിക്കും. വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുടുംബയൂണിറ്റ് അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

 ഭജനമഠമായി തുടക്കം

ഭജനമഠമായി തുടങ്ങി, ഗുരുദേവശി​ഷ്യനായ നരസിംഹസ്വാമി​ സുബ്രഹ്മണ്യസങ്കല്പത്തിൽ വേൽ പ്രതിഷ്ഠിച്ചതോടെ ക്ഷേത്രമായി മാറിയ ശേഷം 1947 മാർച്ച് 25നാണ് ശ്രീനാരായണ വിജയസമാജം 1084 എസ്.എൻ.ഡി.പി ശാഖയായത്. ഇന്ന് 17 കുടുംബ യൂണി​റ്റുകളി​ലായി​ 1760ഓളം കുടുംബങ്ങൾ ശാഖയി​ലുണ്ട്. 47മൈക്രോഫി​നാൻസ് സംഘങ്ങളും. യോഗത്തിന്റെ കീഴിലുള്ള എസ്.എൻ.ഡി.പി ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.