SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 AM IST

പനി @100 ഡിഗ്രി

fever

കൊച്ചി: ജില്ലയിൽ പനി വ്യാപകമായി പടരുന്നു. കഴിഞ്ഞ 29 ദിവസത്തിനിടെ കാൽലക്ഷത്തോളം പേരാണ് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയത്. സാധാരണ പനിക്ക് പുറമെ ഡെങ്കി, എലിപ്പനിയും പടരുന്നുണ്ട്.

സംസ്ഥാനത്ത് പൂർണമായും നിർമ്മാർജ്ജനം ചെയ്തതായി അവകാശപ്പെടുന്ന മലേറിയയുടെ സാന്നിദ്ധ്യവും 5 ഇടത്ത് റിപ്പോർട്ടുചെയ്തു. ശക്തമായ പനിക്കൊപ്പം ശരീരവേദന, ചുമ, തുമ്മൽ, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നത് രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ പനി പടരുന്നതു കാരണം പല സ്കൂളുകളിലെ ഹാജർ നിലയിലും ഗണ്യമായ കുറവുള്ളതായാണ് റിപ്പോർട്ട്. അതിനിടെ കൊവിഡ് വ്യാപനവുമുണ്ട്.

വെങ്ങോല, കാലടി, രാമമംഗലം, കിഴക്കമ്പലം, കോടനാട് എന്നിവിടങ്ങളിൽ മലേറിയയും തൃക്കാക്കര, കുമ്പളം, തമ്മനം, മട്ടാഞ്ചേരി (ഈസ്റ്റ്, വെസ്റ്റ്), അങ്കമാലി, കളമശേരി, ഞാറയ്ക്കൽ, കുമ്പളങ്ങി, ആലുവ, കടവന്ത്ര, കരുവേലിപ്പടി, ഇടക്കൊച്ചി, അശമന്നൂർ, ചെങ്ങമനാട്, കടുങ്ങല്ലൂർ, കാലടി, കീച്ചേരി, മരട്, ഒക്കൽ, പുത്തൻവേലിക്കര, തൃപ്പൂണിത്തുറ, വേങ്ങൂർ, വെങ്ങോല, കലൂർ, മങ്ങാട്ടുമുക്ക്, ജി.എച്ച്. എറണാകുളം, ചമ്പക്കര, തിരുവാങ്കുളം, ചെല്ലാനം, കാക്കനാട്, കൊച്ചി, പന്തപ്പിള്ളി, കുമാരപുരം, മലയാറ്റൂർ, ആലങ്ങാട്, നെടുമ്പാശേരി, ചേന്ദാമംഗലം, മനീട്, കിഴക്കമ്പലം, രാമമംഗലം ഫോർട്ട് കൊച്ചി, ചേരാനല്ലൂർ, എടവനക്കാട്, പാറക്കടവ്, ശ്രീമൂലനഗരം, എടത്തല, ആലങ്ങാട്, കൂനമ്മാവ്, പിറവം, വരാപ്പുഴ, കീരമ്പാറ, ഏളങ്കുന്നപ്പുഴ, ചൂർണിക്കര, മങ്ങാട്ടുമുക്ക്, ആമ്പല്ലൂർ, തുറവൂർ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുന്നത്തുനാട്, പൊന്നുരുന്നി, കോതമംഗലം, പായിപ്ര, ആലങ്ങാട്, കളമശേരി, ചിറ്റാറ്റുകര, വേങ്ങൂർ, അങ്കമാലി, ചെറുവത്തൂർ, പന്തപ്പിള്ളി, കാഞ്ഞൂർ, കളമശേരി, ആരക്കുഴ, എടത്തല, പോത്താനിക്കാട്, ചോറ്റാനിക്കര, തിരുവാങ്കുളം, ഫോർട്ടുകൊച്ചി, വല്ലാർപാടം, ഏലൂർ, വാഴക്കുളം, വടക്കേക്കര, പുത്തൻവേലിക്കര, കോട്ടുവള്ളി, പാമ്പാക്കുട എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ടുചെയ്തത്.

രോഗ ബാധിതർ

(ആഗസ്റ്റ് 1 മുതൽ 29 വരെ)

 പനി.................. 26741

കൊവിഡ്...........8058

ഡെങ്കിപ്പനി...........168

എലിപ്പനി.................32

 മലേറിയ....................5

''ജില്ലയിൽ വ്യാപകമായി പനി പടരുന്നുണ്ടെങ്കിലും അസാധാരണ സാഹചര്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല""

ഡോ.ശ്രീദേവി,

ഡി.എം.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FEVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.