SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.17 PM IST

പട്ടികജാതി മോർച്ച പഠന ശിബിരം

bjp

ആലുവ: ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പഠന ശിബിരം ഇന്നും നാളെയും എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് പട്ടികജാതി മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ലാൽസിംഗ് ആര്യ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി ജയകുമാർ കാഘെ, ദേശീയ സമിതി അംഗം പ്രവീൺ ഭാഗ്ഡി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സുധീർ, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, സംഘടന ജനറൽ സെക്രട്ടറി എം, ഗണേശൻ, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, പ്രൊഫ. വിജയകുമാർ, പ്രേം ശങ്കർ, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ജയസൂര്യൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

നാളെ ഉച്ചയ്ക്ക് 2.30ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിക്കും. ഇന്നലെ സമ്പൂർണ സംസ്ഥാന സമിതി യോഗം നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.