SignIn
Kerala Kaumudi Online
Friday, 19 April 2024 9.05 AM IST

കുടിച്ചാലോ ചക്കപ്പാലട!

payasam

കൊച്ചി: പൊന്നോണത്തിന് ചക്കപ്പായസം വേണോ.. അതോ പാലടയോ.. രണ്ടും ഒന്നിച്ച് ചക്കപ്പാലട പായസമായലോ ! നല്ല നാടൻ വരിക്കച്ചക്കകൊണ്ട് നിർമ്മിച്ച ഇൻസ്റ്റന്റ് പാലടപ്പായസം മിക്സ് വിപണയിലെത്തിച്ചിരിക്കുകയാണ് എറണാകുളത്തുകാരായ ഏതാനും ചക്കക്കൊതിയന്മാർ. 'ചക്കക്കൂട്ടം കൂട്ടായ്മ" ബ്രാൻഡിലാണിത്. ഇൻസ്റ്റന്റ് പായസ പാക്കറ്റ് മന്ത്രി പി.രാജീവ് അവതരിപ്പിച്ചു. ആദ്യമായാണ് ഇൻസ്റ്റന്റ് ചക്കപ്പഴം പാലടപ്പായസം മിക്‌സ് വിപണിയിൽ എത്തുന്നത്. ചക്ക സാൻവിച്ചും ഉടൻ ഇവർ വിപണിയിലിറക്കും.

ചെയർമാൻ ആർ.അശോക്, സി.ഇ.ഒ മനുചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം അനിൽ ജോസ്, സി.ടി.ഒ ബോബിൻ ജോസഫ്, സി.ഒ.ഒ വിപിൻ കുമാർ, സി.പി.ഒ സാബു അരവിന്ദ് എന്നിവരാണ് ചക്കക്കൂട്ടത്തിന്റെ അമരക്കാർ.

30മിനിട്ട്, ചക്കപ്പായസം റെഡി

ലളിതമായി തയ്യാറാക്കാം ഇൻസ്റ്റന്റ് ചക്കപ്പഴം പാലട മിക്‌സ്. ഒന്നര ലിറ്റർ പാലിൽ അരലിറ്റർ വെള്ളം ചേർത്ത് തിളപ്പിച്ച് അതിലേക്ക് പായ്ക്കറ്റിലുള്ള മിക്‌സ് ഇട്ട് 25 മുതൽ 30 മിനിറ്റു വരെ തിളപ്പിച്ചാൽ മതി. പായസം മിക്‌സിനൊപ്പം ഏത്തക്കായ ചിപ്‌സ്, ചക്ക ചിപ്‌സ്, വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്‌സ്, ഏത്തപ്പഴം ചിപ്‌സ് തുടങ്ങിയ വയും ചക്കക്കൂട്ടം വിപണിയിൽ ഇറക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PALADA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.