കൊച്ചി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദക്ഷിണമേഖലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ സ്പോട്സ് സെന്ററിൽ തുടക്കമാകും. നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 140 താരങ്ങൾ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ടീം ചാമ്പ്യൻഷിപ്പും ഓപ്പൺ ചാമ്പ്യൻഷിപ്പും ഉണ്ടാകുമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ (ബായ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബായ് വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ, സെന്റ് പീറ്റേഴ്സ് സ്പോട്സ് സെന്റർ മാനേജർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |