കൊച്ചി: ക്രൈസ്തവ സമൂഹങ്ങൾക്കെതിരെ നടക്കുന്ന സംഘടിത അക്രമങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടായി സമർപ്പിക്കുവാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി തീരുമാനം പ്രതീക്ഷയേകുന്നതെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന സമിതി. കർണാടക, ഝാർഖണ്ഡ്, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാർ ഹരിയാന, ഓഡീഷ എന്നീ എട്ട് സംസ്ഥാനങ്ങളിലെ അക്രമണ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, അഡ്വ. ജോസ് ജോസഫ്, ജോസഫ് വെളിവിൽ, അഡ്വ. വർഗീസ് പറമ്പിൽ, പ്രൊഫ. പോളികാർപ്പ്, ജോർജ്ജ് കട്ടിക്കാരൻ, ആന്റൊ കൊക്കാട്ട്, വി.ജെ. പൈലി സ്റ്റാൻലി പൗലോസ്, ലോനൻ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |