വൈപ്പിൻ : ഞാറക്കൽ മത്സ്യഫെഡ് അക്വാ ടൂറിസം സെന്ററിൽ ഫ്ളോട്ടിംഗ് റസ്റ്റോറന്റ് സന്ദർശകർക്കായി തുറന്നു കൊടുത്തു. കായലിന് നടുവിൽ പാരമ്പര്യ തനിമ ചോരാതെ ഒരുക്കിയിരിക്കുന്ന ഫ്ളോട്ടിംഗ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. ബോർഡ് മെമ്പർ ടി. രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ശ്രീവിദ്യ സുമോദ്, ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി ക്ഷേമസംഘം പ്രസിഡന്റ് ജയകുമാർ , ഗ്രാമപഞ്ചായത്ത് മെമ്പർ സജീഷ് മങ്ങാട്ട്, പ്രോജക്ട്സ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ പി. നിഷ, ഫാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |