SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

കൊച്ചിയിലെ ചരക്കുനീക്കത്തിന് ഇലക്ട്രിക് കാർഗോ ഓട്ടോ വിതരണോദ്ഘാടനം ഇന്ന്

auto

കൊച്ചി: കൊച്ചിയിൽ ചരക്കുനീക്കത്തിന് വൈദ്യുതി ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങും. 18 വൈദ്യുത ചരക്ക് ഓട്ടോറിക്ഷകളാണ് കോർപ്പറേഷൻ ഇതിനായി വിതരണം ചെയ്യുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇലക്‌ട്രിക് കാർഗോ ഓട്ടോറിക്ഷ വിതരണോദ്ഘാടനം നിർവഹിക്കും, മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും.

സുസ്ഥിര നഗര വികസന മേഖലയിൽ ലോകത്തെ 125 രാജ്യങ്ങളിൽ നിന്ന് കൊച്ചി ഉൾപ്പെടെ 2500 നഗരങ്ങൾ അംഗമായ ഐ.സി.എൽ.ഇ.ഐ ലോക്കൽ ഗവൺമെന്റ് ഫോർ സസ്റ്റയിനബിലിറ്റി എന്ന സംഘടനയുടെ ദക്ഷിണേഷ്യൻ ഘടകത്തിന്റെ സഹകരണത്തോടെ കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കൊച്ചി നഗരത്തിൽ പരിസ്ഥിതി സൗഹൃദ ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറഞ്ഞ ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈദ്യുതി ചരക്ക് ഓട്ടോറിക്ഷകളുടെ സാമ്പത്തികക്ഷമത ഉറപ്പുവരുത്തി ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കുകയും കൂടുതൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഓട്ടോറിക്ഷകൾ

പാചകവാതകം, പച്ചക്കറി, കുടിവെള്ളം, ഭക്ഷണം എന്നിവയുടെ വിതരണം, കാറ്ററിംഗ് തുടങ്ങിയ ചരക്കുനീക്കങ്ങളിൽ ഏർപ്പെട്ട 18 പേരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ആറ് ഡെലിവറി വാൻ ഇനത്തിൽപ്പെട്ട ഓട്ടോറിക്ഷകളും 12 പിക് അപ്പ് ഇനത്തിൽപ്പെട്ട ഓട്ടോറിക്ഷകളുമാണ് വിതരണം ചെയ്യുക. ഓട്ടോറിക്ഷകളുടെ ഷോറൂം വിലയുടെ 40 ശതമാനമായ (യഥാക്രമം 1,56,844,​ 1,30,622 രൂപ) പദ്ധതിയുടെ ഭാഗമായി നൽകും. ബാക്കി തുക ഉപഭോക്തൃ വിഹിതമായി ഉടമകൾ അടയ്ക്കണം. ബാങ്കുകാർ ആവശ്യപ്പെടുന്ന തരത്തിൽ മാസത്തിലായിരിക്കും അടയ്‌ക്കേണ്ടത്.

സമൃദ്ധിയിലേക്കും ഓട്ടോ

നോർത്ത് പരമാര റോഡിൽ കോർപ്പറേഷൻ ആരംഭിച്ച സമൃദ്ധി ഹോട്ടലിലേക്ക് ഭക്ഷണ വിതരണത്തിന് മൂന്ന് വാഹനങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകും. ഇതിനായി മൂന്ന് സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CARGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.