കളമശേരി: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഏലൂർ വടക്കുംഭാഗം ഡിപ്പോയ്ക്കടുത്ത് താമസിക്കുന്ന ലതയ്ക്കു (56) നേരെ കയ്യേറ്റശ്രമവും ഭീഷണിയുമെന്ന് പൊലീസിൽ പരാതി. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്നും ലതയുടെ ചിത്രം കാമറയിൽ പകർത്തിയതായും പരാതിയിലുണ്ട്. ഫാക്ട് കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മോഹനൻ, ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ് ലത പരാതി നൽകിയത്.
ഇന്നലെ രാവിലെ 9.30ന് ഏലൂർ ഫാക്ട് കവലയിലായിരുന്നു സംഭവം. ഏലൂർ പ്രദേശത്ത് വീട്ടുവേല ചെയ്ത് ജീവിക്കുന്ന ലത തന്റെ വരുമാനത്തിലെ ഒരു പങ്കാണ് 40 ഓളം നായ്ക്കൾക്ക് ഭക്ഷണത്തിനായി മാറ്റിവെയ്ക്കുന്നത്. പ്രതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |