SignIn
Kerala Kaumudi Online
Thursday, 25 April 2024 10.31 PM IST

ആവേശത്തോടെ ഭാരത് ജോഡോ യാത്ര ഇന്ന് ജില്ലയിൽ

barath

കൊച്ചി: വർഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും നാളെയും ജില്ലയിൽ. കോൺഗ്രസ് പ്രവർത്തകർ ഉത്സാഹത്തോടെ യാത്രയെ വരവേൽക്കാനുള്ള തിരക്കിലാണ്. ബുധനാഴ്ച രാവിലെ ഏഴിന് കുമ്പളം ടോൾ പ്‌ളാസയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വ്യാഴാഴ്ച ഉച്ചയ്ക്ക് കൊരട്ടി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പൂർത്തിയാകും. യാത്ര കടന്നുപോകുന്ന ദേശീയപാത കോൺഗ്രസ് പതാകകളും തോരണങ്ങളും നിറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടാകും.

യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പരമാവധി ജനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാതെയാകും യാത്ര കടന്നു പോവുകയെന്നും നേതാക്കൾ പറഞ്ഞു.

യാത്ര ഇങ്ങനെ

21 ബുധൻ

രാവിലെ 7 : കുമ്പളം ടോൾ പ്‌ളാസയിൽ

രാവിലെ 11.30 : ഇടപ്പള്ളി ജംഗ്ഷനിൽ

തുടർന്ന് ഇടപ്പള്ളി പാരിഷ് ഹാളിൽ വിശ്രമം

ഉച്ചയ്ക്ക് 3.30 : ഇടപ്പള്ളി ടോളിൽ യാത്ര തുടക്കം

രാത്രി 7.30 : ആലുവയിൽ സമാപനം

22 വ്യാഴം

രാവിലെ 7 : ദേശം കവലയിൽ നിന്ന് തുടക്കം

11.30 : അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ സമാപനം

തുടർന്ന് ഉച്ചവിശ്രമം

ഉച്ചയ്ക്ക് 3 : കൊരട്ടിയിൽ നിന്ന് തൃശൂരിലെ യാത്ര തുടക്കം

ഇന്നത്തെ ഗതാഗത നിയന്ത്രണം

# ഇന്നും നാളെയും ദേശീയപാതയിൽ കർശനമായ ഗതാഗത നിയന്ത്രണമുണ്ടാകും.

# എയർപോർട്ടിലേക്ക് വരുന്നവർ ഗതാഗതപ്രശ്‌നം കണക്കിലെടുത്ത് നേരത്തെ എത്തണം.

# കുമ്പളം പ്‌ളാസയിൽ നിന്ന് രാവിലെ 6.30

# തൃശൂർ ഭാഗത്തേക്ക് പോകുന്ന ഹെവി, ദീർഘദൂര വാഹനങ്ങൾ ഇടപ്പള്ളി- - ചേരാനല്ലൂർ - വരാപ്പുഴ - പറവൂർ - കൊടുങ്ങല്ലൂർ വഴി തൃശൂരിലേക്ക് പോകണം. അങ്കമാലിയിൽ നിന്ന് തെക്കോട്ടുള്ളവ സിഗ്നൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കാലടി - പെരുമ്പാവൂർ വഴി പോകണം.

# ജാഥയിൽ പങ്കെടുക്കേണ്ടവരുമായി വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറത്ത് പാർക്ക് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAHUL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.