കൊച്ചി: മെഡിക്കൽ ഉപകരണങ്ങളുടെയും ആരോഗ്യ പരിരക്ഷ മേഖലയുടെയും പ്രദർശനമേള 23 മുതൽ 25 വരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. ആശുപത്രികൾ, സർജിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, സ്റ്റാർട്ടപ്പുകൾ എന്നിവർ മേളയിൽ പങ്കെടുക്കും. ആരോഗ്യ മേഖലയിലെ നൂതന ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, ഉത്പന്നങ്ങൾ എന്നിവ അവതരിപ്പിക്കും.
ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരം നിർമ്മിച്ച മെഡിക്കൽ ഉത്പന്നങ്ങൾ, വാണിജ്യ കൂടിക്കാഴ്ചകൾ, സാങ്കേതിക സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 23, 24 തിയതികളിൽ നടക്കുന്ന സ്മാർട്ട് ഹോസ്പിറ്റൽസ് കോൺഫറൻസിൽ ചെറുകിട ആശുപത്രികളെ സ്മാർട്ട് ഹെൽത്ത്കെയർ സെന്ററുകളാക്കി ഉയർത്തുന്നത് ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |