മട്ടാഞ്ചേരി: ദേശീയ മത്സരത്തിൽ കേരളത്തിനു വേണ്ടി സ്വർണ്ണ മെഡലുകൾ നേടി സഹോദരങ്ങൾ. മഹാരാഷ്ട്രയിലെ പുണയിൽ നടന്ന ദേശീയ ജു ജിസ്ടു ചാമ്പ്യൻഷിപ്പിലാണ് സഹോദരങ്ങളായ റെവാൻ മരിയ ,വർഗീസ് രാജൻ ,സെലസ് മറിയ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്വർണമെഡലുകൾ സ്വന്തമാക്കിയത്. റെവാൻ ശരീരഭാരം 42 കിലോ കേഡറ്റ് വിഭാഗത്തിലും വർഗീസ് രാജൻ 35 കിലോ യൂത്ത് വിഭാഗത്തിലും സെലസ് 53 കിലോ ജൂനിയർ വിഭാഗത്തിലുമാണ് കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ കൊയ്ത്ത് നടത്തിയത്.
മൂവരേയും ഡിസംബർ ഒന്നുമുതൽ നാല് വരെ സ്പെയിനിൽ നടക്കുന്ന അന്തർ ദേശീയ മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് . കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് . കുറാഷ് അന്തർ ദേശീയ റഫറിയും കുറാഷ് അസോസിയേഷൻ ഒഫ് ഇന്ത്യ ടെക്നിക്കൽ ചെയർമാനുമായ രാജൻ വർഗീസിന്റെയും കുറാഷ് ദേശീയ അസോസിയേഷൻ വിമൻഎത്തിക് കമ്മിറ്റി ചെയർപേഴ്സൻ തെസ്നി വർഗീസിന്റെയും മക്കളാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |