കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിസിനസ് സ്കൂൾ വിദ്യാർത്ഥികൾക്ക് കാംപസ് ടു കോർപ്പറേറ്റ് (സി2സി) പദ്ധതി നടപ്പാക്കുന്നു.
കഴിവുകൾ വികസിപ്പിച്ച് മികച്ച തൊഴിൽ അവസരങ്ങൾക്ക് യോഗ്യരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയിൽ രണ്ട് മണിക്കൂർ പരിശീലനവും ഒരു മണിക്കൂർ ക്ളാസും ഉൾപ്പെടെ എട്ടാഴ്ചയാണ് ദൈർഘ്യം. സി2സി പദ്ധതി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽജിയേഴ്സ് ഖാലിദ് നന്ദി പറഞ്ഞു. അനിൽ വർമ്മയാണ് പദ്ധതിയുടെ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |