SignIn
Kerala Kaumudi Online
Saturday, 20 April 2024 8.43 AM IST

ഒറ്റദുരന്തത്തിൽ ഇരട്ടപ്രഹരം: കുടുംബം കാരുണ്യം തേടുന്നു

mamangalam

കൊച്ചി: ജോലിസ്ഥലത്തുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് അച്ഛനും മകനും കിടപ്പിലായതോടെ പ്രതിസന്ധിയിലായ കുടുംബം അതിജീവനത്തിന് പരസഹായം തേടുന്നു.

എറണാകുളം ചളിക്കവട്ടത്ത് വാടകവീട്ടിൽ താമസിക്കുന്ന മേസ്തിരിപ്പണിക്കാരായ വെളിപ്പറമ്പിൽ ലോറൻസ് (67), മകൻ അനിൽ (46) എന്നിവരാണ് 5 മാസം മുമ്പ് ഒരു വീടുപണിക്കിടെയുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായത്. വീഴ്ചയിൽ ലോറൻസിന്റെ വാരിയെല്ലുകളും അനിലിന്റെ ഇരുകാലും തകർന്നു. അന്നുമുതൽ ഇരുവരും കിടപ്പിലാണ്. അന്നദാതാക്കൾ കിടപ്പിലായതോടെ ലോറൻസിന്റെ ഭാര്യ അൽഫോൺസ കൂടി അടങ്ങുന്ന മൂന്നംഗകുടുംബം തീർത്തും പ്രതിസന്ധിലായി. വീട്ടുവാടക പ്രതിമാസം 7,000 രൂപവേണം. അതിനുപുറമെ ഭക്ഷണം, കിടപ്പിലായവരുടെ ചികിത്സ, വിവിധരോഗങ്ങളാൽ വലയുന്ന അൽഫോൺസയുടെ ചികിത്സ, വൈദ്യുതി ചാർജ്, വെള്ളക്കരം തുടങ്ങിയ ചെലവുകൾക്കൊന്നും പണമില്ല. ലോറൻസിനും അൽഫോൺസയ്ക്കും കൂടി വാർദ്ധക്യപെൻഷനായി കിട്ടുന്ന 3200 രൂപമാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. കഴിഞ്ഞ 5 മാസമായി വീട്ടുവാടക കുടിശിക ആണ്. അയൽവാസികളും അപകടം നടന്ന വീടിന്റെ ഉടമയുമൊക്കെ ചെറിയ തോതിൽ സഹായിക്കുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നുവെന്ന് മാത്രം.

ലോറൻസിന് നല്ല ചികിത്സ കിട്ടിയാൽ ചെറിയ ജോലികളെങ്കിലും ചെയ്യാനാകും. അനിലിന് ശസ്ത്രക്രിയ നടത്തിയാൽ എണീറ്റ് നടക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ടുപേരുടേയും ചികിത്സയ്ക്ക് 3 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. സുമനസുകളുടെ സഹായം കൂടിയേതീരൂ. 25 വർഷത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ഈ കുടുംബത്തിന് ഇതുവരെ ലൈഫ് ഭവനപദ്ധതിയിൽ പോലും ഒരു കിടപ്പാടം കിട്ടിയിട്ടില്ല. അൽഫോൻസയുടെ ഫോൺ​ നമ്പർ : 9995549402.

അക്കൗണ്ട് വിവരങ്ങൾ:

ALPHONSA LAWRENCE,

A/C.No.: 67320773978

IFSC : SBIN0070808
State Bank of India.

VENNALA Branch

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TREATMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.