കൊച്ചി: ദി യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ഒരുവർഷം നീളുന്ന പരിപാടികൾ 'സെലബ്രാസോ 2022" 9ന് വൈകിട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യും. മുൻ എം.എൽ.എമാരായ ലൂഡി ലൂയിസ്, ജോൺ ഫെർണാണ്ടസ്, അസോസിയേഷൻ പ്രസിഡന്റ് ഡാൽബിൻ ഡീക്കുഞ്ഞ, ഫാ.തോമസ് തറയിൽ, ഡോ.ക്രിസ്റ്റി ഫെർണാണ്ടസ്, ഷൈല ഡിക്രൂസ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |