SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.10 AM IST

കൊച്ചിയിൽ പൊതിച്ചോർ വിപ്ളവം

pothi

അന്നപുണ്യമേകി സമൃദ്ധിക്ക് ഒരു വയസ്

കൊച്ചി: പത്തുരൂപയ്ക്ക് ഉച്ചയൂണ് നൽകി പ്രശസ്തമായ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി കിച്ചൻ വാർഷിക ഓഫറായി വിവിധയിനം പൊതിച്ചോറുകൾ അവതരിപ്പിച്ചു. ഫിഷ് പൊതിച്ചോർ: 70, ചിക്കൻ: 80, ബീഫ്: 100, വെജ് :60 എന്നിങ്ങനെയാണ് നിരക്ക്. സസ്യാഹാരികൾക്ക് കട്ടത്തൈരും ഒപ്പം ചമ്മന്തി, സാമ്പാർ, രണ്ടു തരം തോരൻ, പപ്പടം, മുളകുകൊണ്ടാട്ടം എന്നിവയുമായി​ ആഘോഷമായി ഉൗണുകഴിക്കാം. മറ്റു പൊതിച്ചോറുകളിൽ നോൺ വെജ് ഐറ്റത്തിനു പുറമെ ഓംലെറ്റ്, മീൻചാർ ഉൾപ്പെടെ 9 തരം വിഭവങ്ങളുണ്ടാകും. രാവിലെ 9 മുതൽ 3 വരെ സമൃദ്ധിയിൽ പൊതിച്ചോർ ലഭിക്കും. പൊതിച്ചോർ നഗരത്തിലെ ഓഫീസുകളിലും മറ്റും എത്തിച്ചു നൽകുന്ന പദ്ധതിയും ആലോചനയിലാണ്.

2021 ഒക്ടോബർ ഏഴിന് നടി മഞ്ജു വാര്യർ ആണ് സമൃദ്ധി കിച്ചൻ ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 13 പേരുമായി തുടങ്ങിയ പദ്ധതിയിൽ ഇപ്പോൾ രണ്ട് ഷിഫ്റ്റുകളിലായി 48 സ്ത്രീകൾ പണിയെടുക്കുന്നു. 10 രൂപ ഊണും 15 രൂപ പാഴ്‌സലുമായിട്ടായിരുന്നു തുടക്കം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു പ്രവർത്തനം. പിന്നീട് പ്രഭാതഭക്ഷണം, ഫിഷ് ഫ്രൈ, കറി, ചിക്കൻ സ്‌പെഷ്യൽ, വെജ്, നോൺ വെജ് പൊതിച്ചോർ, കേറ്ററിംഗ് സർവീസ്, അത്താഴം എന്നിങ്ങനെ വിപുലമായ മെനുവും സേവനങ്ങളുമായി സമൃദ്ധി ഭക്ഷണപ്രിയരുടെ മനസിൽ സ്ഥാനംപിടിച്ചു.

പൊതിച്ചോർ നിരക്കുകൾ

വെജിറ്റേറിയൻ : 60

ഫിഷ് : 70

ചിക്കൻ : 80

ബീഫ് : 100

ഇന്ന് ഒന്നാം വാർഷിക ആഘോഷം

കൊച്ചി കോർപ്പറേഷന്റെ അഭിമാന പദ്ധതിയായ സമൃദ്ധി ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികം ഇന്ന് വൈകിട്ട് നാലിന് നോർത്ത് പരമാര റോഡിലെ സമൃദ്ധി ഹോട്ടലിൽ കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യാതിഥിയാകും. അവധി ദിവസങ്ങളിൽ സമൃദ്ധിയിൽ സന്നദ്ധസേവനം നടത്തുന്ന തേവര എസ്.എച്ച്. കോളേജ് വിദ്യാർത്ഥികൾക്ക് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഷീബാലാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജീന വിജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ്, ടി.കെ. അഷ്റഫ്, സുനിത ഡിക്സൺ, എം.എച്ച്.എം. അഷ്റഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർ മനു ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി. പ്രീതി, സി.ഡി.എസ് ഈസ്റ്റ് പ്രസിഡന്റ് മിനി ജോഷി, സൗത്ത് പ്രസിഡന്റ് ലത ബാബു എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SAMRUDHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.