SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.51 AM IST

ഡിജിറ്റൽ റീസർവേ കേരളപ്പിറവി ദിനം മുതൽ; ഉദ്യോഗസ്ഥ നിയമനം ഉടൻ

survey

കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട സർവേ സഭകളുടെ ഉദ്ഘാടനത്തിന് പിന്നാലെ ജില്ലയിലെ നടപടികളും ഊർജിതമാക്കുന്നു. ജില്ലയിലെ 13 വില്ലേജുകളിലെയും ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. ഒരാഴ്ചത്തേക്ക് സംഘടിപ്പിക്കുന്ന പരിപാടിക്ക് 60ലേറെ ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ബോധവത്കരണം പൂർത്തിയാക്കിയശേഷം നവംബർ ഒന്ന് മുതൽ ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിക്കാനാണ് ലക്ഷ്യം.

ഉദ്യോഗസ്ഥ നിയമനം ഉടൻ
95 സർവേയർമാരെയും 179 ഹെൽപ്പർമാരെയുമാണ് ജില്ലയിൽ വേണ്ടത്. ഇതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പരീക്ഷ നടത്തിയാണ് നിയമിക്കുക. സർവേയർമാർക്കുള്ള പരീക്ഷ പൂർത്തിയായി. ഹെൽപ്പർമാർക്കുള്ള പരീക്ഷ ഉടൻ നടക്കും.

സർവേയർ തസ്തികയിലേക്ക് 383 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 300പേരെയും അഭിമുഖത്തിന് ക്ഷണിക്കും. പരീക്ഷയ്ക്ക് കട്ട് ഓഫ് മാർക്ക് ഉണ്ടാകില്ല. ഹെൽപ്പർ തസ്തികയിലേക്ക് 2,900 അപേക്ഷകരാണുള്ളത്. 179പേരെ തിരഞ്ഞെടുക്കും. അതിനാൽ കട്ട് ഓഫ് മാർക്ക് ഉണ്ടാകും. ഹെൽപ്പർമാരുടെ പരീക്ഷയ്ക്ക് ശേഷമാകും രണ്ട് തസ്തികയിലേക്കുമുള്ള ഉദ്യോഗാർത്ഥികളുടെ പട്ടിക കളക്ടർ ഉൾപ്പെട്ട ഇംപ്ലിമെന്റേഷൻ കമ്മിറ്റിക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കൈമാറുക.

ഇനി ഗതിവേഗം...
ജില്ലയിലെ ചുരുക്കം വില്ലേജുകളിൽ മാത്രമാണ് ഇതുവരെ ടോട്ടൽ സ്റ്റേഷൻ ഉൾപ്പെടെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സർവേ പൂർത്തിയായത്. ജില്ലയിലെ രണ്ടാംഘട്ട ഡിജിറ്റൽ റീ സർവേയ്ക്ക് ഉദ്യോഗസ്ഥ നിയമനം മാത്രമാണ് കടമ്പ.


1978മുതൽ ജില്ലയിലെ 127 വില്ലേജുകളിൽ നടന്ന സാധാരണ റീ സർവേയിൽ 75എണ്ണം മാത്രമാണ് പൂർത്തിയായത്. ഡിജിറ്റൽ സർവേയ്ക്ക് തീരുമാനമാകും വരെ പരമ്പരാഗതരീതിയിൽ ചങ്ങലയും ക്രോസ്ടാപ്പും ഉപയോഗിച്ചായിരുന്നു സർവേ.

ആവശ്യത്തിന് സർവേയർമാർ ഉണ്ടെങ്കിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ ആറ് മാസം മാത്രം മതി.

ഡിജിറ്റൽ റീസർവേ
കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ബാക്കി ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും. 70% വരെ കോർസ്, 20% ഇ.ടി.എസ്, ബാക്കി 10% ഡ്രോൺ എന്നിങ്ങനെയാണ് ഡിജിറ്റൽ റീസർവേ.

ഇംപ്ലിമെന്റേഷൻ കമ്മിറ്റി
1)ജില്ലാ കളക്ടർ
2)ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ
3)സർവേ ഡെപ്യൂട്ടി ഡയറക്ടർ
4)തഹസിൽദാർ

അടുത്ത റീസർവേ
പല്ലാരിമംഗലം
പൂണിത്തുറ

ഡിജിറ്റൽ റീസർവേ ഇതുവരെ
ഇടപ്പള്ളി സൗത്ത്
ഏലൂർ
നടമ
തെക്കുംഭാഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DIGITAL RESURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.