SignIn
Kerala Kaumudi Online
Friday, 29 March 2024 3.33 PM IST

ആസ്റ്ററിൽ സ്തനാർബുദ ബോധവത്കരണം

aster

കൊച്ചി: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനുമായി ചേർന്ന് 'സഖി' എന്ന പേരിൽ ആസ്റ്റർ ഹോസ്പിറ്റൽ പ്രചാരണം സംഘടിപ്പിക്കും.

സ്തനാർബുദത്തിനെതിരെ ബോധവത്കരണവും പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം പരിശോധനയും ഒരുക്കിയിട്ടുണ്ട്. ആസ്റ്റർ മെഡ്‌സിറ്റിയുടെ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന്റെ ഭാഗമായാണ് പദ്ധതി.

സ്ഥിരമായി മാമ്മോഗ്രാം പരിശോധന നടത്തേണ്ടത് പ്രാധാനമാണെന്ന് സർജിക്കൽ ഓങ്കോളജിയിലെ സീനിയർ കൺസൽട്ടന്റ് ഡോ.ജെം കളത്തിൽ പറഞ്ഞു.

സ്തനാർബുദം സംബന്ധിച്ച ആശങ്കകൾ നീക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ഒമാൻ, കേരള റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. മാസാചാരണത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി ഒരാഴ്ച പിങ്ക് നിറത്തിൽ പ്രകാശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ASTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.