കൊച്ചി: വർഗീയ വിദ്വേഷത്തെയും സാമുദായിക സ്പർദ്ധയെയും പ്രതിരോധിക്കാൻ സമൂഹം ഒന്നടങ്കം കൈകോർക്കണമെന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് പറഞ്ഞു. നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന ഗോശ്രീ മാരത്തണിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികതാരവും മുൻ എം.എൽ.എയുമായ എം.ജെ.ജേക്കബ്, മുൻ ദേശീയ ഫുട്ബാൾ താരം പി.പി.തോബിയാസ്, നവോത്ഥാന സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഷാജി ജോർജ്, കെ.എം.ശരത്ചന്ദ്രൻ, അഷറഫ് ചുള്ളിക്കൽ, കെ.എ.അലി അക്ബർ, ഹെന്റി ഷജൻ, ഡോ.എൻ.എം. ജയിംസ്, എബി അബ്രഹാം, തോമസ് കൊറശേരി, തെന്നൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |