ചോറ്റാനിക്കര: വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽപെട്ട മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനവുമായി കളക്ടർ ഡോ. രേണുരാജ്. സ്കൂളിലെത്തി കുട്ടികളുമായി കളക്ടർ സംസാരിച്ചു. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് കളക്ടർ കുട്ടികളോട് പറഞ്ഞു. എല്ലാ കാര്യത്തിലും നിയമപരമായ പരിധികൾ പാലിക്കണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ.ദിവാകരൻ, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ഉഷ ബിന്ദുമോൾ, കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ്, തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.രശ്മി, മുളന്തുരുത്തി വില്ലേജ് ഓഫീസർ വി.എ.സുരേഷ്, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ജോർജ്, പ്രിൻസിപ്പൽ ഗീതമോഹൻ, എച്ച്.എം ഫോറം സെക്രട്ടറി സാബു വർഗീസ്, വെട്ടിക്കൽ സെന്റ് തോമസ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല ജോർജ് തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |