കൊച്ചി: ദുരന്തനിവാരണ ബോധവത്കരണം സ്കൂൾതലം മുതൽ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ പറഞ്ഞു. പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള സമയങ്ങളിൽ പരിശീലനം സിദ്ധിച്ചവരുടെ ഇടപെടലുകൾ നാടിനാകെ ഉപകാരപ്പെടും. കേരളകൗമുദി സംഘടിപ്പിക്കുന്ന സുരക്ഷ 2022ന്റെ ജില്ലാതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹനന്മ ലക്ഷ്യമിട്ടാണ് അഗ്നിരക്ഷാസേന എല്ലായ്പ്പോഴും പ്രവർത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന സമയത്ത് സ്വജീവനെക്കുറിച്ച് പോലും ഉദ്യോഗസ്ഥർ ആലോചിക്കാറേയില്ല. അത്രമേൽ അർപ്പണ മനോഭാവത്തോടെ പ്രയത്നിച്ചിട്ടും വിസ്മരിക്കപ്പെട്ടുപോയവരാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ.
അങ്ങനെയുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ എപ്പോഴും ചേർത്തുനിർത്തുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ, പ്രത്യേകിച്ച് കേരളകൗമുദി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള കേരളകൗമുദിയുടെ ശ്രമങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ നാടിന്റെ നന്മയ്ക്കായി കൈകോർക്കണമെന്നും ഹരികുമാർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |