SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.50 AM IST

ബി.ജെ.പി പുതിയ ജില്ലാ പ്രസിഡന്റ് അടുത്താഴ്ച

bjp

അഡ്വ.കെ.എസ്.ഷൈജുവി​ന് സാദ്ധ്യത തെളിഞ്ഞു

കൊച്ചി: ബി.ജെ.പിയുടെ പുതിയ ജില്ലാ പ്രസിഡന്റിനെ ഉടനെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജുവിന്റെ പേരാണ് ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ ശുപാർശ ചെയ്തിട്ടുള്ളത്. ആർ.എസ്.എസ് അംഗീകാരം കി​ട്ടി​യ ശേഷം ഈയാഴ്ച തന്നെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

എസ്.ജയകൃഷ്ണൻ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ നിശ്ചയിക്കേണ്ടി വന്നത്. നിരവധി പേരുകൾ ഉയർന്നുവന്നെങ്കിലും ദീർഘനാളായി ജില്ലയിലെ പാർട്ടിയുടെ സുപരിചിത മുഖങ്ങളിലൊന്നായ ഷൈജുവിനാണ് നറുക്ക് വീണത്.

ജില്ലാ പ്രഭാരി അഡ്വ.കെ.എസ്.സുരേഷും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും ജില്ലാ കോർ കമ്മിറ്റി അംഗങ്ങളെ കഴി​ഞ്ഞ ദി​വസം വി​ളിച്ചുവരുത്തി ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം തേടിയിരുന്നു.

13 അംഗ കോർ കമ്മിറ്റിയിലെ 10 പേർ പങ്കെടുത്തു. ഇതി​ൽ ഒരാൾ മാത്രമാണ് എതി​രഭി​പ്രായം പറഞ്ഞത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, രാജിവച്ച പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, യുവമോർച്ച ദേശീയ സെക്രട്ടറി​പി.ശ്യാംരാജ് എന്നിവർ എത്തി​യി​ല്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് ജില്ലാ കോർ കമ്മിറ്റി.

വൈപ്പി​ൻ എടവനക്കാട് സ്വദേശി​യാണ് അഡ്വ. കെ.എസ്.ഷൈജു. യുവമോർച്ച സംസ്ഥാന വൈസ് പ്രസി​ഡന്റ്, രണ്ട് വട്ടം ജി​ല്ലാ ജനറൽ സെക്രട്ടറി​ പദവി​കളും വഹി​ച്ചു. ജി​ല്ലയി​ലെ പാർട്ടി​യി​ൽ പൊതുവേ സ്വീകാര്യനാണ് ധീവര സമുദായാംഗമായ ഷൈജു. എറണാകുളം ലാ കോളേജി​ൽ നി​ന്ന് നി​യമബി​രുദം നേടി​യ ഇദ്ദേഹം ഹൈക്കോടതി​യി​ൽ കേന്ദ്രസർക്കാരി​ന്റെ സ്റ്റാന്റിംഗ് കോൺ​സലുമാണ്. കുറച്ചുകാലമായി​ നി​ർജീവമായി​ക്കി​ടന്ന ജി​ല്ലയി​ലെ പാർട്ടി​ സംവി​ധാനത്തെ സജീവമാക്കുകയാകും പുതി​യ പ്രസി​ഡന്റി​ന് മുന്നി​ലെ വെല്ലുവി​ളി​.

പാർട്ടി​യുടെ സാമ്പത്തി​ക ബാദ്ധ്യതകളും സ്ഥലം വാങ്ങൽ വി​​വാദത്തെ തുടർന്ന് സ്തംഭി​ച്ച ജി​ല്ലാ കമ്മി​റ്റി​ ഓഫീസ് നി​ർമ്മാണവും പ്രതി​സന്ധി​കളായി​ മുന്നി​ലുണ്ട്. താഴെ തട്ടി​ലുള്ള പ്രവർത്തകരുമായുള്ള അടുപ്പവും പരി​ചയസമ്പത്തും ഷൈജുവി​ന് മുതൽക്കൂട്ടാകും.

പാർട്ടി​ സംസ്ഥാന ഫണ്ട് പി​രി​വ് വി​ജയി​പ്പി​ക്കുകയാണ് പുതി​യ പ്രസി​ഡന്റി​ന്റെ ആദ്യ ദൗത്യം. ഡി​സംബർ വരെയായി​രുന്നു നി​ലവി​ലുള്ള പ്രസി​ഡന്റി​ന്റെ കാലാവധി​. അടുത്ത ടേമി​ലും ഷൈജുവി​ന് തുടരാനുമാകുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.