കൊച്ചി: ലഹരി വിമുക്ത കേരളം എന്ന സന്ദേശവുമായി നവോത്ഥാന സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന നാലാമത് ഗോശ്രീ മാരത്തൺ നാളെ നടക്കും. കണ്ടെയ്നർ റോഡിൽ ബോൾഗാട്ടിയിൽ നിന്ന് ആരംഭിച്ച് ചേരാനല്ലൂർ വഴി ബോൾഗാട്ടി വരെ 21 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ആറുമണിക്ക് എറണാകുളം ഡി.സി.പി എസ്. ശശിധരൻ ഫ്ളാഗ് ഓഫ് ചെയ്യും. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |