SignIn
Kerala Kaumudi Online
Friday, 29 March 2024 2.38 AM IST

കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

filim

കൊച്ചി: കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മികച്ച ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ചു. ജനപ്രിയ ചിത്രത്തിന് ഒരു ലക്ഷവും അഞ്ചുവിഭാഗങ്ങളിൽ 50,000 രൂപവീതവും നൽകും. 5.5 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ജൂറി ചെയർമാൻ. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ എ.കെ.സാജൻ, അനിൽ രാധാകൃഷ്ണ മേനോൻ, നടി ശ്വേതാ മേനോൻ എന്നിവരാണ് അംഗങ്ങൾ.
പന്ത്രണ്ട് മിനിറ്റിൽ കുറയാത്തതും 28 മിനിറ്റിൽ കൂടാത്തതുമായ ഹ്രസ്വചിത്രങ്ങളാണ് അയയ്‌ക്കേണ്ടത്. പ്രവേശന ഫീസ് 3,000 രൂപ. രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: csff.canchannels.com. ഡിസംബർ 20നകം ചിത്രങ്ങൾ ലഭിക്കണം. ജനുവരിയിൽ എറണാകുളത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. മേളയുടെ ലോഗോ ഇന്ദ്രൻസിനു നൽകി സുരേഷ് ഗോപി പ്രകാശനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SHORTFILIM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.