നെടുമ്പാശേരി: പാന്റിന്റെ സിബ്ബിനകത്തും പേസ്റ്റ് രൂപത്തിലാക്കി ചെരുപ്പിനകത്തും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ പിടിയിലായി.ചെരുപ്പിൽ ഒളിപ്പിച്ച 49 ലക്ഷത്തിന്റെ അനധികൃത സ്വർണവുമായി മാലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി കുമാർ ആണ് പിടിയിലായത്. 1032 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ചെരുപ്പുകളുടെ ഉള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചെരുപ്പ് അഴിപ്പിച്ച് നടത്തിയ പരിശോധയിലാണ് സ്വർണം പിടികൂടിയത്. പാന്റിന്റെ സിബ്ബിനോട് ചേർത്ത് ഘടിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത് പാലക്കാട് സ്വദേശി മുഹമ്മദാണ്. ഇയാളിൽ നിന്നും 47 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പരീക്ഷണാർത്ഥമാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നും പിടിക്കപ്പെട്ടില്ലെങ്കിൽ വലിയ തോതിൽ കടത്താനാണ് ലക്ഷ്യമിട്ടതെന്നും പ്രതികൾ കസ്റ്റംസിനോട് പറഞ്ഞു.കഴിഞ്ഞയാഴ്ച സ്വർണലായിനിയിൽ മുക്കിയ തോർത്തുമായി യാത്രക്കാരൻ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |