SignIn
Kerala Kaumudi Online
Friday, 19 April 2024 8.01 PM IST

നമ്പൂതിരിയുടെ ചിത്രപ്രദർശനം പുന്നയൂർക്കുളത്ത്

art

കൊച്ചി: രേഖകളിലൂടെ വിസ്‌മയം പകർന്ന ചിത്രകാരൻ നമ്പൂതിരിയുട 200 സൃഷ്ടികളുടെ പ്രദർശനം 21 മുതൽ 27 വരെ ഗുരുവായൂരിന് സമീപം പുന്നയൂർക്കുളം ആർട്ട് ഗ്യാലറിയിൽ നടക്കും. സംവിധായകൻ അരവിന്ദന്റെ ഉൾപ്പെ‌ടെ സിനിമകൾക്ക് വേണ്ടി നമ്പൂതിരി വരച്ച സ്കെച്ചുകളും രേഖായനം എന്ന പേരിലെ പ്രദർശനത്തിലുണ്ട്.

നമ്പൂതിരിയുടെ ഇത്രയേറെ ചിത്രങ്ങൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്നത് ആദ്യമാണെന്ന് ആർട്ടിസ്റ്റ് കലാധരൻ, ഗാലറിയുടമ ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാട് എന്നിവർ പറഞ്ഞു. വിവിധ പ്രസിദ്ധീകരണങ്ങളിൽ സാഹിത്യരചനകൾക്ക് വേണ്ടി വരച്ച സ്കെച്ചുകളുടെ വിപുലമായ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വരച്ച അധികം പ്രദർശിപ്പിക്കപ്പെടാത്ത സ്കെച്ചുകളും കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ പെപ്പർ ടൂറിസം പദ്ധതിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വീടിനോട് ചേർന്ന് 2019ൽ ഗിരീശൻ ഭട്ടതിരിപ്പാട് ആരംഭിച്ചതാണ് പുന്നയൂർക്കുളം ഗാലറി.

ഗാലറിയിൽ 21ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ ചിത്രകാരൻ ടി. കലാധരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. കെ.സി.നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ രേഖാചിത്രം വരയ്ക്കുന്ന നമ്പൂതിരിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാസ്‌മിൻ ഷെഹീർ പുന്നയൂർക്കുളം ഗ്രാമത്തിന്റെ ഉപഹാരം സമർപ്പിക്കും. ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ്‌കുമാർ, ഡോ.രാജേഷ് കൃഷ്ണൻ, ഗിരീശൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിക്കും.

കൊച്ചിയിൽ നടത്താൻ ആലോചിച്ച ചിത്രപ്രദർശനമാണ് പുന്നയൂർക്കുളത്തേക്ക് മാറ്റിയത്. ഗാലറിയുടെ ലഭ്യതയുൾപ്പെടെയുല്ള പ്രശ്നങ്ങളാണ് പ്രദർശനസ്ഥലം മാറ്റാൻ കാരണമായതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.