കൊച്ചി: കൊച്ചി കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കേരളോത്സവം 17 മുതൽ 21 വരെ നടക്കും. 15നും 40നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 17ന് ബാഡ്മിന്റൺ (കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം), പഞ്ചഗുസ്തി (ഇടപ്പള്ളി ലൈഫ് ജിം), ഫുട്ബാൾ (അംബേദ്കർ സ്റ്റേഡിയം), ക്രിക്കറ്റ് (തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയം), 19ന് രചനാ മത്സരങ്ങൾ (ഫോർട്ടുകൊച്ചി വെസ്റ്റ് യു.പി.എ.ഡി ഹാൾ), അത്ലറ്റിക്സ് (മഹാരാജാസ് കോളേജ് ഗ്രൗണ്ട്), 21 ന് കലാമത്സരങ്ങൾ (എറണാകുളം ടൗൺഹാൾ) എന്നിവിടങ്ങളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 14ന് മുമ്പ് കോർപ്പറേഷൻ, യു.പി.എ.ഡി ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |