SignIn
Kerala Kaumudi Online
Thursday, 25 April 2024 3.37 AM IST

കരസേനയുടെ എച്ച്.ആറിന് മലയാളി കമ്പനി

army

കൊച്ചി: മാനവവിഭവശേഷി നടപടികൾ ആധുനികവത്കരിക്കാൻ കരസേനയും എച്ച്.ആർ ടെക് പ്ലാറ്റ്‌ഫോമായ സിംഗ് എച്ച്.ആറും ധാരണാപത്രം ഒപ്പിട്ടു. സേനയുടെ എച്ച്.ആർ നടപടികൾക്ക് സിംഗ് എച്ച്.ആർ ഇലക്ട്രോണിക് സംവിധാനം ഒരുക്കും.

വൻകിട തൊഴിൽദാതാവെന്ന നിലയിൽ സേനയുടെ നടപടിക്രമങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ ബി.കെ.റെപ്‌സ്വാൾ പറഞ്ഞു.
കരസേനയുടെ എച്ച്.ആർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും റിക്രൂട്ട്‌മെന്റും മാനേജ്‌മെന്റും വേഗം ചിട്ടപ്പെടുത്തുമെന്നും സിംഗ് എച്ച്.ആർ സ്ഥാപകനും സി.ഇ.ഒയുമായ പ്രസാദ് രാജപ്പൻ പറഞ്ഞു. എച്ച്.ആർ രംഗത്ത് പ്രമുഖ സ്ഥാപനമാണ് മലയാളിയായ പ്രസാദ് രാജപ്പൻ നേതൃത്വം നൽകുന്ന സിംഗ് എച്ച്.ആർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, INDIANARMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.