SignIn
Kerala Kaumudi Online
Thursday, 18 April 2024 9.26 PM IST

കുട്ടികളിലെ ലഹരി ഉപയോഗം: പ്രത്യേക ശ്രദ്ധയും കരുതലും വേണം

spea
വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പനയപ്പിള്ളി എം.എം.ഒ. വി.എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന ജില്ല സർഗോത്സവം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. പനയപ്പിള്ളി എം.എം.ഒ. വി.എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ജില്ല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യരചന പോലുള്ള സർഗാത്മക ഇടപെടലുകൾ വിദ്യാർത്ഥി ജീവിതത്തിൽ സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷനായി. നടി ഷീലു എബ്രഹാം മുഖ്യാതിഥിയായി.

കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത്, കൗൺസിലർമാരായ എം.ഹബീബുള്ള, ഷീബ ഡുറോം, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. സുധ, വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ വിനീത് സി. വിജയൻ, സിംല കാസിം, പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ. ഫൈസൽ, ഹെഡ്മിസ്‌ട്രസ് വി.എ. ഷൈൻ, ഹെഡ്മാസ്റ്റർ വി.എ. മുഹമ്മദ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. സർഗോത്സവം ഇന്നു സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DRUGS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.