കൊച്ചി: സേവ (സെൽഫ് എംപ്ളോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപകയും ഗാന്ധിയൻ പ്രവർത്തകയുമായിരുന്ന ഇള ഭട്ടിന്റെ ജീവിതം സമൂഹത്തിന് മാതൃകയാണെന്ന് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ പറഞ്ഞു.
കേരള പ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാന കമ്മിറ്റിയും തേവര എസ്.എച്ച് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ ഇളബെൻ ഭട്ട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എച്ച് കോളേജ് മാനേജർ പൗലോസ് കിടങ്ങൻ, ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, പ്രിൻസിപ്പൽ ഡോ.ജോസ് ജോൺ, ഡോ.സി.കെ.ദീപ, കെ.ആർ.നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |