കൊച്ചി: പൂക്കളുടെ വൈവിദ്ധ്യങ്ങൾ മാത്രമല്ല, കൗതുകവും വിജ്ഞാനവും പകരുകയാണ് എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന പുഷ്പമേള. പൂക്കൾ കൊണ്ട് അലങ്കരിച്ച പൗരാണിക ശേഖരങ്ങളാണ് ആകർഷണം.
പഴയ വെസ്പ സ്കൂട്ടർ, അലങ്കാര വിളക്ക്, വലിയ നിലക്കണ്ണട തുടങ്ങിയവ പൂക്കൾ കൊണ്ട് അലങ്കരിച്ച് പ്രദർശിപ്പിക്കുന്നു
20ന് രാവിലെ 11ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം നടക്കും. 5 മുതൽ 7 വരെയും 8 മുതൽ 10 വരെയും പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 23ന് കേക്ക് നിർമാണ മത്സരം. കുട്ടികൾക്കായി പുഷ്പറാണി, പുഷ്പരാജ മത്സരങ്ങൾ 25ന് വൈകിട്ട് നടക്കും. അഞ്ച് മുതൽ 14 വയസ് വരെയുള്ളവർക്ക് മത്സരിക്കാമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |